കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് സംഘ്‌

Posted on: 10 Sep 2015തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തി, ഗണേശോത്സവം, ശ്രീകൃഷ്ണജയന്തി തുടങ്ങിയ ആഘോഷങ്ങളെ തടയാനും അലങ്കോലപ്പെടുത്താനും ആസൂത്രിതമായ ശ്രമം സി.പി.എമ്മും മതമൗലികവാദികളും നടത്തിയതായി കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ സമിതി ആരോപിച്ചു.
സി.പി.എം. തളിപ്പറമ്പില്‍ നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുദേവനെ കുരിശ്ശിലേറ്റിയതായി ചിത്രീകരിച്ചത് തെറ്റാണ്. വിഴിഞ്ഞം ഹാര്‍ബറില്‍ നിന്നും ബാലരാമപുരം എന്‍.എച്ച്. വരെ ഉള്ള റോഡ് 45 മീറ്ററായി വീതി കൂട്ടുന്നതോടൊപ്പം നീട്ടി കാട്ടാക്കട-കോട്ടൂര്‍ അംബാസമുദ്രം വരെയുള്ള റോഡാക്കി മാറ്റണമെന്ന് സമിതി ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram