കുത്തിയിരിപ്പ് സമരം നടത്തി

Posted on: 10 Sep 2015കുഴിത്തുറ: കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭരണം നടക്കുന്ന ഇടയ്‌ക്കോട് പഞ്ചായത്തില്‍ വിവിധ ക്രമക്കേടുകള്‍ ആരോപിച്ച് പഞ്ചായത്തോഫീസിനുള്ളില്‍ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി. കോണ്‍ഗ്രസ് നേതാവും വൈസ് പ്രസിഡന്റുമായ നിക്‌സന്റെ നേതൃത്വത്തില്‍ ബി.ജെ.പി. കൗണ്‍സിലറായ മണികണ്ഠന്‍, ഈസാക്, സി.പി.എം. കൗണ്‍സിലര്‍മാരായ രാജു, സതീഷ്‌കുമാര്‍, ഡി.എം.കെ. കൗണ്‍സിലര്‍ ഷാജി എന്നിവരാണ് ഒരു പകലും രാത്രിയും കൗണ്‍സില്‍ ഹാളിനുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.
തങ്ങളുടെ വാര്‍ഡുകളില്‍ വേണ്ടത്ര വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല.
വീടുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കുന്നതില്‍ ക്രമക്കേട് നടക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് സമരം.
തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അധികൃതരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കുശേഷം സമരം പിന്‍വലിച്ചു. വിവാദ വിഷയങ്ങള്‍ വീണ്ടും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയ്ക്കുവെക്കാം എന്ന ഉറപ്പുനല്‍കി.

More Citizen News - Thiruvananthapuram