വാവ സുരേഷിനായി ഭവനപദ്ധതി

Posted on: 10 Sep 2015തിരുവനന്തപുരം: വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഒന്നിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷകനും, പാമ്പു പിടിത്തക്കാരനുമായ വാവ സുരേഷിനുള്ള ഭവന പദ്ധതിയുടെ ഉദ്ഘാടനം വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോള്‍ നിര്‍വഹിച്ചു.
പദ്ധതിയുടെ സുഗമവും സുതാര്യവുമായ നടത്തിപ്പിനായി വാവ സുരേഷിന്റെയുംകൂടെ പേരിലുള്ള പ്രത്യേകം ബാങ്ക് അക്കൗണ്ട് തുടങ്ങിയതായി വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. അനില്‍കുമാര്‍ അറിയിച്ചു. ഈ ഭവന പദ്ധതിയിലേക്ക് സമൂഹത്തിലെ എല്ലാ വ്യക്തികള്‍ക്കും അതുപോലെ സംഘടനകള്‍ക്കും സഹായം എത്തിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പദ്ധതിയുടെ നിര്‍വാഹകന്‍ ടോം ടി.ആന്റണി (9747211433), ജില്ലാ സെക്രട്ടറി ഉല്ലാസുമായോ (9387839029) ബന്ധപ്പെടാം.

More Citizen News - Thiruvananthapuram