സ്‌കൂളിന് മുകളിലൂടെയുള്ള 11 കെ.വി.ലൈന്‍ കുരുന്നുകള്‍ക്ക് ഭീഷണിയാകുന്നു

Posted on: 09 Sep 2015പാലോട്: പള്ളിക്കൂടത്തിന് മുകളിലൂടെയുള്ള 11 കെ.വി.ലൈന്‍ വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയാകുന്നു. പാലോട് ഉപജില്ലയിലെ പച്ച ഗവ. എല്‍.പി.എസ്സിലെ കുട്ടികളാണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. നാനൂറില്‍പ്പരം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ നൂറ് കുട്ടികള്‍ പഠിക്കുന്ന കെട്ടിടത്തിനു മുകളില്‍ക്കൂടിയാണ് വൈദ്യുതികമ്പി പോയിരിക്കുന്നത്. പലപ്പോഴും ഈ കമ്പികളില്‍ പൊട്ടിത്തെറിയും തീപ്പൊരി ചിതറലും പതിവാണ്. ലൈനുകള്‍ തമ്മില്‍ തട്ടുമ്പോഴും, മഴക്കാലത്തുമാണ് ഏറ്റവും അപകടസാദ്ധ്യത. ആകെ അന്‍പത് സെന്റ് സ്ഥലമാണ് ഈ പള്ളിക്കൂടത്തിന് സ്വന്തമായിട്ടുള്ളത്. ഇതിനുള്ളിലാണ് അഞ്ചുകെട്ടിടങ്ങളും പാചകപ്പുരയും കുട്ടികളുടെ കളിസ്ഥലവും. ലൈന്‍കമ്പി മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ വൈദ്യുതിവകുപ്പിന് പരാതി നല്‍കിയിട്ടും പരിഹാരമാകത്തതിനാലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നതെന്ന് പി.ടി.എ. കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.

More Citizen News - Thiruvananthapuram