വെള്ളപ്പൊക്കം: ധനസഹായം നല്‍കണം - എം.എല്‍.എ.

Posted on: 09 Sep 2015തിരുവനന്തപുരം: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും വാമനപുരം നിയോജക മണ്ഡലത്തില്‍പ്പെട്ട പനവൂര്‍ ആനാട് ഗ്രാമപ്പഞ്ചായത്തുകളില്‍ നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് ധനസഹായം നല്‍കണമെന്ന് കോലിയക്കോട് എന്‍.കൃഷ്ണന്‍നായര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു.
കൃഷി-വില്ലേജ് ഓഫീസര്‍മാരുടെയും തഹസില്‍ദാരുടെയും റിപ്പോര്‍ട്ടുകള്‍കൂടി പരിഗണിച്ച് കൃഷി നശിച്ചവര്‍ക്കുള്ള ധനസഹായവും വീടിനും വീട്ടുപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുള്ളവര്‍ക്കായുള്ള ആനുകൂല്യങ്ങളും നല്‍കണം. റോഡ്, പാലം എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍ നിര്‍മിക്കുന്നതിനുള്ള തുക അനുവദിച്ചുനല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ. റവന്യൂമന്ത്രിയോടും കളക്ടറോടും ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram