പ്രതിഷേധ പ്രകടനം നടത്തി

Posted on: 09 Sep 2015നെടുമങ്ങാട് : നെടുമങ്ങാട് നഗരാതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായതുപോലുള്ള വെള്ളപൊക്ക ദുരിതങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ കൈകൊള്ളുന്നതിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം കൂടി. പാലോട് രവി എം.എല്‍.എ. യുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലേഖസുരേഷ്, തഹസില്‍ദാര്‍ സൈനുദ്ദീന്‍ എന്നിവരെ കൂടാതെ പൊതുമരാമത്ത്, മൈനര്‍ ഇറിഗേഷന്‍, ഫയര്‍ ഫോഴ്‌സ്, പോലീസ് തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
നെടുമങ്ങാട് നഗരത്തില്‍ നിന്ന് വെള്ളം പുറത്തേക്ക് പോകുന്നതിന്, അടഞ്ഞു കിടക്കുന്നതും അടച്ചതുമായ ഓടകള്‍ കണ്ടെത്തി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ മധുസൂദനനെ യോഗം ചുമതലപ്പെടുത്തി. കല്ലിംഗല്‍-കാക്കതോടിന്റെ വശങ്ങള്‍ ശരിയാക്കുന്നതിനും തടസ്സമില്ലാതെ നഗരത്തിനുള്ളിലെ തോടുകള്‍ ഒഴുകുന്നതിനുമുള്ള സൗകര്യമൊരുക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ നഗരസഭയെ ചുമതലപ്പെടുത്തി. കിള്ളിയാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനും അനധികൃത നിര്‍മാണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തടയാനും തീരുമാനമായി.
വെള്ളപൊക്കം പോലുള്ള ദുരിതങ്ങളുണ്ടാകുമ്പോള്‍ ആധുനിക ഉപകരണങ്ങളില്ലാത്തതു കാരണം ഫയര്‍ഫോഴ്‌സിന് വേണ്ടവിധം പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. നെടുമങ്ങാട് ഫയര്‍ സ്റ്റേഷന് ആവശ്യം വേണ്ട ആധുനിക ഉപകരണങ്ങള്‍ സര്‍ക്കാറിനോടാവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

അരുവിക്കര:
അരുവിക്കര എല്‍.പി.എസ്സില്‍ എല്‍.പി.എസ്.എ. ഒഴിവുണ്ട് . അഭിമുഖം 9ന് രാവിലെ 11 മണിയ്ക്ക്
വേങ്കോട് :
വേങ്കോട്ടുമുക്ക് യു.പി. സ്‌കൂളില്‍ പി.ഡി.ടീച്ചറുടെ ഒഴിവുണ്ട്. അഭിമുഖം 11ന് രാവിലെ 10ന്.
കരകുളം:കരകുളം വി ആന്‍ഡ് എച്ച്.എസ്.എസ്സില്‍ എച്ച്.എസ്. വിഭാഗം ബയോളജി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 11ന് രാവിലെ 10ന് .

നെടുമങ്ങാട് :
മേലാംങ്കോട് വികസന വിദ്യാകേന്ദ്രത്തില്‍ നടന്ന സാക്ഷരത ദിനാചരണത്തില്‍ ബി.ചക്രപാണി മുഖ്യപ്രഭാഷണം നടത്തി. വിജയകുമാര്‍, ലൈല, ഗിരിജകുമാരി, ഷാജില എന്നിവര്‍ സംസാരിച്ചു.

ഉഴമലയ്ക്കല്‍:
ചക്രപാണിപുരം ലക്ഷ്മിമംഗലം ദേവി ക്ഷേത്രത്തില്‍ 10ന് രാവിലെ 9ന് ആയില്യപൂജയും നൂറുംപാലും, പൊങ്കാല, കലശപൂജ, കുടുംബൈശ്വര്യപൂജ എന്നിവ നടക്കും.

നെടുമങ്ങാട്:
ഉഴമലയ്ക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ കീഴിലുള്ള ബി.പി.എല്‍. കണ്‍സ്യൂമര്‍മാര്‍ക്കുള്ള സൗജന്യ സി.എഫ്.എല്‍. വിതരണം സപ്തംബര്‍ 8 മുതല്‍ നടക്കും. ബി.പി.എല്‍. റേഷന്‍ കാര്‍ഡും കറന്റ് ബില്ലും ഹാജരാക്കി സി.എഫ്.എല്‍. കൈപ്പറ്റണമെന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.

നെടുമങ്ങാട് :
ഓലിക്കോണം റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായി പി.കൃഷ്ണന്‍നായര്‍ (പ്രസി.), എസ്.സന്തോഷ്‌കുമാര്‍ (വൈസ് പ്രസി.), നെട്ടിറച്ചിറ ജയന്‍ (സെക്ര.), ആര്‍.എസ്.സുജികുമാര്‍ (ജോ.സെക്ര.), എം.രഘുധരക്കുരുക്കള്‍ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

നെടുമങ്ങാട്:
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം വീട് ലഭിക്കുന്നതിനുവേണ്ടി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കളുടെ അപേക്ഷ ക്ഷണിച്ചു. വീടില്ലാത്തവരും രണ്ട് സെന്റെങ്കിലും ഭൂമിയുള്ള പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ആവശ്യമായ രേഖകള്‍ സഹിതം ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.

നെടുമങ്ങാട്:
ശ്രീനാരായണഗുരുദേവനെ സി.പി.എം. അപമാനിച്ചതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നെടുമങ്ങാട് നഗരത്തില്‍ പ്രകടനം നടത്തി . പ്രതിഷേധ യോഗം ജില്ലാ ട്രഷറര്‍ നെടുമങ്ങാട് ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ഈ മാസം 15 വരെ താലൂക്കിലെ പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ പ്രകടനവും പൊതുസമ്മേളനവും നടത്താന്‍ തീരുമാനിച്ചു.

More Citizen News - Thiruvananthapuram