ശിവഗിരി എസ്.എന്‍.കോളേജില്‍ ദേശീയ സെമിനാര്‍ തുടങ്ങി

Posted on: 09 Sep 2015വര്‍ക്കല: ശിവഗിരി എസ്.എന്‍.കോളേജ് മലയാള വിഭാഗം യു.ജി.സി.യുടെ ധനസഹായത്തോടെയും നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിങ് കോളേജിന്റെ സഹകരണത്തോടെയും നടത്തുന്ന ദേശീയ സെമിനാര്‍ തുടങ്ങി. 'മലയാള നാടകത്തിലെ ഋതുപ്പകര്‍ച്ചകള്‍' എന്ന വിഷയത്തിലാണ് സെമിനാര്‍. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഡയറക്ടര്‍ ഷിബു എസ്.കൊട്ടാരം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.ആര്‍.രവീന്ദ്രന്‍ ആധ്യക്ഷ്യം വഹിച്ചു. എസ്.എന്‍.ട്രസ്റ്റ് എക്‌സ്‌ക്യൂട്ടീവ് അംഗം അജി എസ്.ആര്‍.എം, പി.ടി.എ. വൈസ് പ്രസിഡന്റ് ജയറാം, നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഉഷാകുമാരി, ഡോ.വി.എസ്.തമ്പിദാസ്, മലയാളവിഭാഗം മേധാവി ഡോ.ബീന കരുണാകരന്‍, ഹിന്ദി വിഭാഗം മേധാവി ഡോ.ടി.കെ.സുഷമ, സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ.സുമേഷ്, അസോ.പ്രൊഫ.ടി.സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെമിനാര്‍ 9ന് സമാപിക്കും. വൈകീട്ട് 3ന് സമാപനസമ്മേളനം കേരള സര്‍വകലാശാല കോളേജ് വികസനസമിതി ഡയറക്ടര്‍ ഡോ.എം.ജയപ്രകാശ് ഉദ്ഘാടനം ചെയ്യും.

More Citizen News - Thiruvananthapuram