കുത്തി പരിക്കേല്‍പ്പിക്കല്‍: പ്രതി അറസ്റ്റില്‍

Posted on: 09 Sep 2015മംഗലപുരം: ചെമ്പകമംഗലം അലിയാരുകോണം പുണര്‍തം വീട്ടില്‍ ദിശോഭിനെ കത്തികൊണ്ട് മുഖത്തും കൈയിലും കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ ഒരാളെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു. അലിയാരുകോണം വെട്ടുവിള വീട്ടില്‍ അജികുമാറാണ് അറസ്റ്റിലായത്. അജികുമാറിന്റെ അച്ഛന്‍ പരാതി നല്‍കിയതിന്റെ വിരോധമാണ് കത്തിക്കുത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. എസ്.ഐ. മോഹനന്‍, എസ്.സി.പി.ഒ. ഷാ എന്നിവരാണ് പ്രതിയെ ചെമ്പകമംഗലത്തുെവച്ച് അറസ്റ്റ് ചെയ്തത്.

More Citizen News - Thiruvananthapuram