കെ.എസ്.ആര്‍.ടി.സി സര്‍വീസിനെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി പരാതി

Posted on: 09 Sep 2015ആറ്റിങ്ങല്‍: കെ.എസ്.ആര്‍.ടി.സി ആറ്റിങ്ങല്‍ ഡിപ്പോയിലെ സര്‍വീസുകളെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി പരാതി. ജീവനക്കാരുടെ സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ ഭാരവാഹികളാണ് ഇത് സംബന്ധിച്ച് ഗതാഗതവകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയത്
ആറ്റിങ്ങലില്‍ നിന്ന് രാവിലെ 6.20ന് ചെറുവാളത്തേയ്ക്ക് വര്‍ഷങ്ങളായി കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നുണ്ട്്. ഈ സര്‍വീസിന് മുന്‍കാലങ്ങളില്‍ നല്ല വരുമാനവുമായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചു ദിവസമായി ഈ ബസിന്റെ ട്രിപ്പിന് 10 മിനിട്ട് മുന്‍പ് ഒരു സ്വകാര്യ ബസ്സിന് പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസിന് കനത്ത നഷ്ടമാണ് ഉണ്ടായത്.
കെ.എസ്.ആര്‍.ടി.സി.യിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് സ്വകാര്യ ബസ്സിന് അനുവാദം നല്‍കിയതെന്നാണ് ആരോപണം. ചെറുവാളം സര്‍വീസിനെ തകര്‍ക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
ആറ്റിങ്ങലില്‍ നിന്നും കളമച്ചല്‍, പൊയ്കമുക്ക്, വാമനപുരം, കല്ലറ വഴി ചെറുവാളത്തേക്ക് സര്‍വീസ് നടത്തുന്ന ലാഭകരമായ സര്‍വീസിനെ യാത്രക്കാര്‍ കുറവുള്ള കോട്ടുകുന്നം വഴി തിരിച്ചുവിട്ട് കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനത്തെ തകര്‍ക്കാന്‍ അണിയറ നീക്കം നടക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

More Citizen News - Thiruvananthapuram