ഒരേ ദിശയില്‍ വന്ന വാഹനങ്ങള്‍ തമ്മില്‍ ഇടിച്ച് 11 പേര്‍ക്ക് പരിക്ക്‌

Posted on: 09 Sep 2015കല്ലമ്പലം: ദേശീയപാതയില്‍ തട്ടുപാലത്ത് ഒരേ ദിശയില്‍ വന്ന മൂന്ന് വാഹനങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഇടിച്ച് 11 പേര്‍ക്ക് പരിക്കുപറ്റി. കഴിഞ്ഞ ദിവസം രാവിലെ 11ന് ആയിരുന്നു അപകടം. സ്വകാര്യ ബസ്, കാര്‍, ഓട്ടോറിക്ഷ എന്നീ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ നാവായിക്കുളം വൈരമല ആലുവിള വീട്ടില്‍ നസീര്‍ (53) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വകാര്യ ബസ്സില്‍ യാത്ര ചെയ്ത 10 പേര്‍ക്ക് നിസ്സാര പരിക്കേറ്റു. മൂന്ന് വാഹനങ്ങളും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്നു. ബസിനെയും ഓട്ടോറിക്ഷയെയും മറികടക്കാന്‍ ശ്രമിച്ച കാര്‍ എതിര്‍ദിശയില്‍ വന്ന വാഹനത്തെ ഇടിക്കാതിരിക്കാന്‍ വെട്ടി തിരിച്ചതാണ് അപകടത്തിന് കാരണം. കാര്‍ നിയന്ത്രണം തെറ്റി റോഡിന്റെ ഒരു വശത്തേക്ക് മാറി. ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കല്ലമ്പലം പോലീസ് എത്തി ഗതാഗതം സാധാരണ നിലയിലാക്കി.

More Citizen News - Thiruvananthapuram