ഗുണ്ടാപ്പിരിവ് ചോദിച്ച് മര്‍ദനം; പ്രതി അറസ്റ്റില്‍

Posted on: 09 Sep 2015തിരുവനന്തപുരം: അട്ടക്കുളങ്ങരയിലുള്ള വസ്ത്രവ്യാപാര കേന്ദ്രത്തില്‍ നിന്നും ഗുണ്ടാപ്പിരിവ് കൊടുക്കാത്തതിന് സൂപ്പര്‍വൈസറെ മര്‍ദിച്ച കേസില്‍ പ്രതി അറസ്റ്റിലായി. ചാല ബിസ്മി നഗറില്‍ ടി.സി-39/1165ല്‍ ജിം സുല്‍ഫി എന്ന സുള്‍ഫിക്കറിനെ(38)യാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഓണാഘോഷ പരിപാടിയുടെ പേരിലാണ് ഭീഷണിപ്പെടുത്തി പണം ചോദിച്ചത്.
അട്ടക്കുളങ്ങര സ്വദേശികളായ പ്രതികളാണ് സൂപ്പര്‍വൈസറെ ആക്രമിച്ചത്. ഒന്നാം പ്രതി ഹുസൈനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന സുള്‍ഫിക്കറിനെ ഫോര്‍ട്ട് സി.ഐ. അജി ചന്ദ്രന്‍ നായര്‍, എസ്.ഐ. പി. ഷാജിമോന്‍, എ.എസ്.ഐ. സുരേഷ്, സി.പി.ഒ. മാരായ ബിജു, പ്രതീഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

More Citizen News - Thiruvananthapuram