ടി.ടി.പി.യെ സംരക്ഷിക്കും - മന്ത്രി വി.എസ്.ശിവകുമാര്‍

Posted on: 09 Sep 2015തിരുവനന്തപുരം: ടൈറ്റാനിയം പ്രോഡക്ട്‌സ് ലേബര്‍ യൂണിയന്റെ വാര്‍ഷിക പൊതുയോഗം മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എം.എല്‍.എ. അധ്യക്ഷനായി. കമ്പനി പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ കരിമണല്‍ ടി.ടി.പി.ക്ക് ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വര്‍ക്കിങ് പ്രസിഡന്റ് എ.ജെ.രാജന്‍, കെ.പി.സി.സി. ജനറല്‍സെക്രട്ടറി അഡ്വ.ഷാനവാസ്ഖാന്‍, ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആര്‍.പ്രതാപന്‍, ബ്ലോക്ക് പ്രസിഡന്റ് പത്മകുമാര്‍, എം.ജെ.തോമസ്, ലിയക്കത്ത് അലി, ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍ പി.സി.വിഷ്ണുനാഥ് എം.എല്‍.എ.(പ്രസി.), എ.ജെ.രാജന്‍ (വര്‍ക്കിങ് പ്രസി.), സാബു മാത്യു, കുമാരപിള്ള വി., വിക്ടോറിയ (വൈസ്.പ്രസി.), എം.ജെ.തോമസ് (ജന.സെക്ര.), മാര്‍ട്ടിന്‍ പി.പെരേര, ലിയക്കത്ത് അലി, ശ്രീലാല്‍ (സെക്ര.), സുബ്രഹ്മണ്യപിള്ള (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram