എ.കെ.ജി. പ്രതിമാ ഘോഷയാത്ര തലസ്ഥാനത്ത് എത്തി

Posted on: 09 Sep 2015തിരുവനന്തപുരം: പയ്യന്നൂരിലെ കാനായിയില്‍ പി.കരുണാകരന്‍ എം.പി. ഫ്ലഗ് ഓഫ് ചെയ്ത എ.കെ.ജി.യുടെ പൂര്‍ണകായ പ്രതിമ ചൊവ്വാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് എത്തി. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്.പത്മകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിമാ പ്രയാണം നടന്നത്. ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടുകോണത്ത് വി.ശിവന്‍കുട്ടി എം.എല്‍.എ.യുടെ നേതൃത്വത്തില്‍ പ്രതിമയ്ക്ക് ഹാരാര്‍പ്പണം നടത്തി. നഗരാതിര്‍ത്തിയായ വെട്ടുറോഡ്‌ െവച്ച് മേയര്‍ അഡ്വ.കെ.ചന്ദ്രിക, മുന്‍ സ്​പീക്കര്‍ എം.വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഘോഷയാത്രയെ വരവേറ്റു. ഉള്ളൂരില്‍ നിന്ന് നാട്ടുകാര്‍ ഘോഷയാത്രയായാണ് പൊട്ടക്കുഴി എ.കെ.ജി.പാര്‍ക്കിലേക്ക് ആനയിച്ചത്. പ്രതിമ നിര്‍മാണകമ്മിറ്റി ചെയര്‍മാന്‍ കടകംപള്ളി സുരേന്ദ്രന്‍, സി.അജയകുമാര്‍, ഡി.ആര്‍.അനില്‍, എം.ബി.റസ്സല്‍, എന്‍.എസ്.സാജു എന്നിവര്‍ നേതൃത്വം നല്‍കി. ബുധനാഴ്ച വൈകുന്നേരം 5.30ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പ്രതിമ അനാച്ഛാദനം ചെയ്യും. നവീകരിച്ച എ.കെ.ജി.പാര്‍ക്കിന്റെ ഉദ്ഘാടനം മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിക്കും. കെ.മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷനാകും

More Citizen News - Thiruvananthapuram