പാര്‍ലമെന്റ് നടപടികള്‍ അട്ടിമറിച്ചത് വികസനത്തെ അട്ടിമറിക്കാന്‍-ചോട്ടുറാം ചൗധരി

Posted on: 09 Sep 2015നെയ്യാറ്റിന്‍കര: ബി.ജെ.പി. നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനാണ് പാര്‍ലമെന്റ് നടപടികള്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും കൈകോര്‍ത്തുകൊണ്ട് ചെയ്തതെന്ന് ചോട്ടുറാം ചൗധരി എം.പി. ആരോപിച്ചു. ബി.ജെ.പി. നെയ്യാറ്റിന്‍കരയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കാന്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും കൈകോര്‍ത്തു. ഇരു പാര്‍ട്ടികളും നടത്തുന്നത് വികസനത്തെ തടസ്സപ്പെടുത്തുന്ന നയങ്ങളാണെന്നും ചോട്ടുറാം ചൗധരി എം.പി. പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എന്‍.പി.ഹരി അധ്യക്ഷനായി.
ബി.ജെ.പി. സംസ്ഥാന ൈവസ് പ്രസിഡന്റ് ജോര്‍ജ് കുര്യന്‍, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, പൂഴിക്കുന്ന് ശ്രീകുമാര്‍, മഞ്ചത്തല സുരേഷ്, കാരോട് സുരേന്ദ്രന്‍, നടരാജന്‍, മണലൂര്‍ സുരേഷ്, ശ്രീകുമാരി അമ്മ, ചന്ദ്രകിരണ്‍, ഋഷികേശന്‍, രഞ്ജിത് ചന്ദ്രന്‍, രാജേന്ദ്രന്‍, മഹേഷ്, ആലംപൊറ്റ ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram