ബാറില്‍ നിന്ന് രണ്ട് ലക്ഷം കവര്‍ന്ന അസി. മാനേജര്‍ അറസ്റ്റില്‍

Posted on: 09 Sep 2015തിരുവല്ലം: ബാറിലെ കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയുമായി കടന്നുകളഞ്ഞ അസിസ്റ്റന്റ് മാനേജര്‍ അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി സ്വദേശി സാജുവിനെ(45)യാണ് തിരുവല്ലം പോലീസ് അറസ്റ്റ്‌ചെയ്തത്. കര്‍ക്കടകവാവു ദിനത്തിലാണ് ഇയാള്‍ മാനേജര്‍ ഇല്ലാത്ത തക്കംനോക്കി കൗണ്ടറില്‍ നിന്ന് പണവുമായി കടന്നുകളഞ്ഞത്. തുടര്‍ന്ന് ഗോവയിലെത്തി പണമുപയോഗിച്ച് ആഢംബര ഹോട്ടലുകളില്‍ താമസിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. കഴിഞ്ഞ ഒരാഴ്ച മുമ്പ് കാഞ്ഞിരപ്പള്ളിയിലെത്തിയ ഇയാളെ തിരുവല്ലം എസ്.ഐ. മധുസുദനന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

More Citizen News - Thiruvananthapuram