ബഹിരാകാശ വാരാഘോഷം; മത്സരങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ തുടങ്ങി

Posted on: 09 Sep 2015തിരുവനന്തപുരം: ഒക്ടോബര്‍ 4 മുതല്‍ 10വരെ നടക്കുന്ന ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി വിക്രം സാരാഭായ് സ്‌പേസ് സെന്ററിലും വിവിധ പരിപാടികള്‍ അരങ്ങേറും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന വിവിധ മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രബന്ധമത്സരം, 9 മുതല്‍ 12വരെ ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായി സ്‌പേസ് ക്വിസ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം, വാട്ടര്‍ റോക്കറ്റ് മത്സരം എന്നിവക്കൊപ്പം വിദ്യാലയങ്ങളില്‍ പ്രഭാഷണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കാന്‍ താത്പര്യമുള്ള സ്‌കൂള്‍ അധികാരികള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്യണം.
രജിസ്‌ട്രേഷനും വിശദാംശങ്ങള്‍ക്കും http://wsw.vssc.gov.in എന്ന വെബസൈറ്റ് സന്ദര്‍ശിക്കുകയോ 0471-2565656, 2564271 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.

More Citizen News - Thiruvananthapuram