പി.ഡി.പി. നേതാക്കളും പ്രവര്‍ത്തകരും ജനതാദള്‍(യു)വില്‍ ലയിച്ചു

Posted on: 09 Sep 2015തിരുവനന്തപുരം: പി.ഡി.പി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പിരപ്പന്‍കോട് അശോകന്റെ നേതൃത്വത്തില്‍ ജില്ലാ ഭാരവാഹികളും സംസ്ഥാന കമ്മിറ്റിയംഗങ്ങളും അഞ്ഞൂറോളം പ്രവര്‍ത്തകരും ജനതാദള്‍ (യു)വില്‍ ലയിച്ചു.
തിരുവനന്തപുരത്ത് ചേര്‍ന്ന ലയന സമ്മേളനം ജനതാദള്‍ (യു) സംസ്ഥാന സെക്രട്ടറി ജനറല്‍ ഡോ. വറുഗീസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ചാരുപാറ രവി, പി.ഡി.പി. നേതാക്കളെയും പ്രവര്‍ത്തകരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക്ക് പി. ഹാരിസ്, ജില്ലാ പ്രസിഡന്റ് എന്‍.എം.നായര്‍, പനവൂര്‍ നാസര്‍, മുജീബ് റഹ്മാന്‍, നസീര്‍ പുന്നയ്ക്കല്‍, മലയിന്‍കീഴ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പിരപ്പന്‍കോട് അശോകന്‍, പനവൂര്‍ ഹസ്സന്‍, ഷാഫി നതുവി, വര്‍ക്കല വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. വിഴിഞ്ഞം ജയകുമാര്‍ നന്ദി പറഞ്ഞു.

More Citizen News - Thiruvananthapuram