കെ. പങ്കജാക്ഷന്‍ അനുസ്മരണ സമ്മേളനവും പുരസ്‌കാര വിതരണവും നാളെ

Posted on: 09 Sep 2015തിരുവനന്തപുരം: ആര്‍.എസ്.പി. മുന്‍ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ കെ. പങ്കജാക്ഷന്‍ അനുസ്മരണ സമ്മേളനവും പുരസ്‌കാര വിതരണവും വ്യാഴാഴ്ച നടക്കും. ചാക്ക ടി.ടി.പി. യൂണിയന്‍ ഹാളില്‍ നടക്കുന്ന സമ്മേളനം മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കെ. പങ്കജാക്ഷന്‍ സ്മാരക സ്മൃതിമണ്ഡപവും ഉദ്ഘാടനം ചെയ്യും. സാമൂഹ്യ, രാഷ്ട്രീയരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം മുന്‍ എം.പി. പി. വിശ്വംഭരന് സമ്മാനിക്കും. ആര്‍.എസ്.പി. ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി., മന്ത്രി ഷിബു ബേബി ജോണ്‍ എന്നിവര്‍ പങ്കെടുക്കും.

More Citizen News - Thiruvananthapuram