തേനുത്സവം ഇന്ന് തുടങ്ങും

Posted on: 09 Sep 2015തിരുവനന്തപുരം: തേനീച്ച കര്‍ഷകരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിജിനസ് എപ്പികള്‍ച്ചറിസ്റ്റിന്റെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് തേനുത്സവം സംഘടിപ്പിക്കും. വി.ജെ.ടി. ഹാളില്‍ നടക്കുന്ന തേനുത്സവത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ കെ.എം. മാണി, കെ.പി. മോഹനന്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കും. മികച്ച തേനീച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിക്കും. തേനീച്ച വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള പരിശീലനവും ഇതിനോടൊപ്പം നല്‍കും. 12 നു സമാപിക്കും. പത്രസമ്മേളനത്തില്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ. കെ. പ്രതാപന്‍, കേരള കാര്‍ഷിക സര്‍വകലാശാല സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എസ്. ദേവനേശന്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram