പ്രൈവറ്റ് ഹോസ്​പിറ്റല്‍ എംപ്ലോയീസ് മാര്‍ച്ച് നടത്തും

Posted on: 09 Sep 2015തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് ഹോസ്​പിറ്റല്‍ എംപ്ലോയീസ് ഫെഡറേഷ (സി.ഐ.ടി.യു) ന്റെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മിനിമം വേതനം 20,000 ആയി ഉയര്‍ത്തുക, 2013 ജൂലായില്‍ തീരുമാനിച്ച ഐ.ആര്‍.സി. ശമ്പളപരിഷ്‌കരണവും കുടിശ്ശികയും നല്കുക, തൊഴില്‍ വകുപ്പിന്റെ അനാസ്ഥയ്ക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്. പത്രസമ്മേളനത്തില്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എ. മാധവന്‍, പ്രസിഡന്റ് എം.സി. ജോസഫൈന്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram