വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥികളെ പോലീസ് രക്ഷിതാക്കളെ ഏല്‍പ്പിച്ചു

Posted on: 09 Sep 2015തിരുവനന്തപുരം: മലപ്പുറം കോട്ടയ്ക്കലില്‍ നിന്ന് വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥികളെ ഫോര്‍ട്ട് പോലീസ് പിടികൂടി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. കോട്ടയ്ക്കലില്‍ നിന്നുള്ള മൂന്ന് പ്ലസ് ടു വിദ്യാര്‍ഥികളെയാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയ്ക്ക് അടുത്തുനിന്ന് ഫോര്‍ട്ട് പോലീസ് പിടികൂടിയത്. വീടുവിട്ടിറങ്ങി തലസ്ഥാനത്ത് എത്തിയതാണെന്ന് മനസ്സിലാക്കിയ പോലീസ് രക്ഷിതാക്കളെ വിവരമറിയിച്ചു. ഇതേത്തുടര്‍ന്ന് മൂവരുടെയും രക്ഷിതാക്കളെത്തി കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോയി.

More Citizen News - Thiruvananthapuram