സമ്മാനത്തുക അപകടത്തില്‍ മരിച്ചവരുടെ മക്കളുടെ ക്ഷേമത്തിന്

Posted on: 09 Sep 2015തിരുവനന്തപുരം: ഓണം ഘോഷയാത്രയില്‍ മികച്ച ഫ്‌ളോട്ടിനുള്ള സമ്മാനമായി ലഭിച്ച ഒരുലക്ഷം രൂപ അപകടങ്ങളില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം നല്‍കാന്‍ വിനിയോഗിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആര്‍. ശ്രീലേഖ അറിയിച്ചു. ഇതിനായി ഒരു ട്രസ്റ്റ് രൂപവത്കരിക്കും. സമ്മാനം ലഭിച്ച മറ്റു വകുപ്പുകള്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ തുക ഈ ഫണ്ടിലേക്ക് നിക്ഷേപിക്കാമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram