ഡോക്ടറെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു

Posted on: 09 Sep 2015നാഗര്‍കോവില്‍: പാര്‍വതിപുരത്തിനടുത്ത് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഡോക്ടറെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച മൂന്നുപേര്‍ക്കെതിരെ ഇരണിയല്‍ പോലീസ് കേസെടുത്തു. കള്ളിയങ്കാട് സ്വദേശിയായ ഓര്‍ത്തോ ഡോക്ടര്‍ മോഹന്‍ദാസിന്റെ വീട്ടിലെത്തിയാണ് പരിശോധന നടത്താതിരിക്കാന്‍ പണം ആവശ്യപ്പെട്ടത്.

സംശയം തോന്നിയ ഡോക്ടര്‍ മുറിക്കുള്ളില്‍ കയറി പരിചിതരായ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പന്തികേട് മനസിലാക്കിയ മൂന്നുപേരും ഇതിനിടെ പുറത്തിറങ്ങി കാറില്‍ സ്ഥലം വിട്ടു. തുടര്‍ന്ന് എസ്.പി. മണിവര്‍ണന് പരാതി നല്‍കി. എസ്.പി.യുടെ നിര്‍ദേശപ്രകാരം കേസെടുത്ത ഇരണിയല്‍ പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നു.

More Citizen News - Thiruvananthapuram