ഇലക്ട്രീഷ്യന്റെ ഒഴിവ്‌

Posted on: 09 Sep 2015



തിരുവനന്തപുരം: ജില്ലയിലെ സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യന്‍ തസ്തികയില്‍ എല്‍.സി./ ഒ.ബി.സി/ എസ്.സി./ ഇ.ടി.ബി/ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത എട്ട് സ്ഥിരം ഒഴിവുകളുണ്ട്. യോഗ്യത: ഇലക്ട്രീഷ്യന്‍ തസ്തികയില്‍ ഐ.ടി.ഐ. അല്ലെങ്കില്‍ തത്തുല്യം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 15 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം.

More Citizen News - Thiruvananthapuram