വീട്ടമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ഭര്‍തൃസഹോദരിയെ പോലീസ് തിരയുന്നു

Posted on: 09 Sep 2015തക്കല: ഇരണിയലിനടുത്ത് വീട്ടിനുള്ളില്‍ നിന്ന വീട്ടമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ഭര്‍തൃസഹോദരിയെ പോലീസ് തിരയുന്നു. തിങ്കള്‍ നഗറിലെ പറയന്‍വിള സ്വദേശി ശെല്‍വകുമാറിന്റെ ഭാര്യ വളര്‍മതിയാണ് തീപ്പൊള്ളലേറ്റ് നാഗര്‍കോവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ഭര്‍തൃസഹോദരിയായ നെല്ലൂര്‍ പുതുവിളയില്‍ ശാന്തിയെ പോലീസ് തിരയുന്നു.
മുന്‍ വിരോധമുണ്ടായിരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച സഹോദരന്റെ വീട്ടിലെത്തിയ ശാന്തിയും വളര്‍മതിയും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് വീട്ടിനുള്ളില്‍ കയറിയ ശാന്തി വളര്‍മതിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയെന്നാണ് കേസ്. നിലവിളികേട്ട് അയല്‍ക്കാര്‍ വരുന്നതിനിടയില്‍ ശാന്തി സ്ഥലംവിട്ടു. ഇരണിയല്‍ പോലീസ് കേസെടുത്തു.

More Citizen News - Thiruvananthapuram