നവനീത പുരസ്‌കാരം കൊക്കോട് ഉദയന് നല്‍കി

Posted on: 09 Sep 2015നെയ്യാറ്റിന്‍കര: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം ഏര്‍പ്പെടുത്തിയ പ്രഥമ നവനീത പുരസ്‌കാരം കവി കൊക്കോട് ഉദയന് നല്‍കി. ബാലഗോകുലം സംസ്ഥാന സമിതി അംഗം ഡി. നാരായണശര്‍മ്മ പുരസ്‌കാരം സമ്മാനിച്ചു.
എസ്.കെ. ജയകുമാര്‍ അധ്യക്ഷനായി. രാജ്‌മോഹനന്‍, വി.ശിവശങ്കരപ്പിള്ള, എസ്.ആര്‍. സജിന്‍, ചെങ്കല്‍ രാധാകൃഷ്ണന്‍, എസ്.എസ്. ശ്രീകേഷ് എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram