പുലിത്തോല്‍ വില്‍ക്കാന്‍ ശ്രമിച്ച നാലംഗസംഘം പിടിയില്‍

Posted on: 08 Sep 2015പാലോട്: തലസ്ഥാന നഗരം കേന്ദ്രീകരിച്ച് പുലിത്തോല്‍ വില്‍ക്കാന്‍ശ്രമിച്ച നാലംഗ സംഘത്തെ പാലോട് റേഞ്ച് ഓഫീസര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ പിടികൂടി. തമിഴ്‌നാട് വിളവന്‍കോട് ചെറുകോല്‍ സ്വദേശി എസ്. ഓനാംസിംഷാനു (34), വിളവന്‍കോട് നെട്ടോലം ഡി.ചാള്‍സ് (35), മലയിന്‍കീഴ് തച്ചോട്ട്കാവ് മാധവത്തില്‍ എസ്.സന്തോഷ് (39), ഉള്ളൂര്‍ പോങ്ങുംമൂട് വി.സുജാസ് (45) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് പുലിത്തോലും അതുകടത്താന്‍ ഉപയോഗിച്ച രണ്ട് കാറുകളും പിടികൂടി.
തമിഴ്‌നാട് സ്വദേശികളായ പ്രതികള്‍ക്ക് വന്യജീവി വേട്ടസംഘങ്ങളുമായി ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നാണ് പുലിത്തോല്‍ ശേഖരിച്ചതെന്ന് പ്രതികള്‍ പറഞ്ഞതായി വനപാലകര്‍ പറഞ്ഞു. 1972ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെട്ട ജീവിയാണ് പുലി. പുലിയെ വേട്ടയാടുന്നതും തോല് കൈവശം വെയ്ക്കുന്നതും ഒരു ലക്ഷം രൂപയും ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.

More Citizen News - Thiruvananthapuram