മരംവീണ് വീട്തകര്‍ന്നു

Posted on: 08 Sep 2015നെടുമങ്ങാട് : വട്ടപ്പാറ-നെടുമങ്ങാട് റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഓട നിര്‍മ്മിക്കാനായി കുഴിയെടുത്തപ്പോള്‍ മൂട് പോയ മരം മറിഞ്ഞുവീണ് വീട് തകര്‍ന്നു. വേങ്കോട് പരിയാരം ചീനിവിളാകത്ത് വീട്ടില്‍ ബൈജുവിന്റെ വീടിന് മുകളിലൂടെയാണ് റോഡ് പുറമ്പോക്കിലെ മരം മറിഞ്ഞുവീണത്.
മരം അപകടാവസ്ഥയിലാണെന്നും മുറിച്ചുമാറ്റാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബൈജു പൊതുമരാമത്ത് ചീഫ് എന്‍ജിനിയര്‍ക്ക് ഒരു മാസം മുന്‍പ് പരാതി നല്‍കിയിരുന്നു. പരാതി നിലനില്‍ക്കെയാണ് ഓട നിര്‍മ്മാണത്തിനായി മരത്തിന്റെ ചുവട്ടില്‍ ആറടി താഴ്ചയില്‍ കുഴിയെടുത്തത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ മരം ബൈജുവിന്റെ വീട്ടിലേക്ക് മറിയുകയായിരുന്നു. വീടിന്റെ ഒരുഭാഗം തകരുകയും പല ഭാഗത്തും വിള്ളലുകളുണ്ടാവുകയും ചെയ്തു.
നെടുമങ്ങാട് നിന്ന് ഫയര്‍ ഫോഴ്‌സെത്തി റോഡിന് കുറുകെ വീണ മരം വെട്ടിമാറ്റി.

More Citizen News - Thiruvananthapuram