ചട്ടമ്പിസ്വാമിജയന്തി ആചരിച്ചു

Posted on: 08 Sep 2015കാട്ടാക്കട: കള്ളിക്കാട് പഞ്ചായത്ത് ചാമവിളപ്പുറം നിരപ്പില്‍ അയല്‍സഭ പ്രസിഡന്റ് വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാനുമതി അധ്യക്ഷയായി .
വാര്‍ഡ് പ്രതിനിധി ശ്യാം ലാല്‍, ചന്ദ്രമോഹന്‍, രാമകൃഷ്ണക്കുറുപ്പ് തുടങ്ങിയവര്‍ സംസാരിച്ചു .

അധ്യാപകദിനം ആചരിച്ചു

കാട്ടാക്കട:
ചിന്മയവിദ്യാലയത്തില്‍ അധ്യാപകദിനം ആചരിച്ചു. ഒരുദിവസത്തേക്ക് സ്‌കൂളിന്റെ പ്രവര്‍ത്തനം കുട്ടികള്‍ ഏറ്റെടുത്തു. പത്താം ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ അധ്യാപകരായി മറ്റ് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു. വിദ്യാര്‍ഥി പ്രിന്‍സിപ്പലായി വി. എസ്.ഗംഗയും വൈസ് പ്രിന്‍സിപ്പലായി സൂര്യഗായത്രിയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു.
പ്രഥമാധ്യാപിക കൃഷ്ണകുമാരി നേതൃത്വം നല്‍കി .

കാട്ടാക്കട :
എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ ചട്ടമ്പിസ്വാമിജയന്തി ദിനം ആചരിച്ചു. ചെയര്‍മാന്‍ ഡി.ഗോപാലകൃഷ്ണന്‍ നായര്‍, സെക്രട്ടറി പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

പരിസ്ഥിതി സെമിനാര്‍

കാട്ടാക്കട:
ഉറിയാക്കോട് ആലുംകുഴി റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി ദേശീയ പരിസ്ഥിതി ബോധവത്കരണ സെമിനാര്‍ നടത്തി. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും സെന്റ്‌റര്‍ ഫോര്‍ എന്‍വയര്‍മെന്റ് ആന്‍ഡ്‌ െഡവലപ്‌മെന്റിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാര്‍ വാര്‍ഡ് പ്രതിനിധി ബാലസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രതിനിധികളായ മേരി കുഞ്ഞ്, ഫസീല, രാജശേഖരന്‍, ആര്‍.നബീസത്ത്
തുടങ്ങിയവര്‍ സംസാരിച്ചു .

പരിസ്ഥിതിസംരക്ഷണ പദ്ധതി

കാട്ടാക്കട:
കാട്ടാക്കട ഗ്രാമപ്പഞ്ചായത്ത് പ്രാഥമിക പരിസ്ഥിതിസംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. അമ്പലത്തിന്‍കാല ആലംകോട് സ്‌കൂളിന് സമീപം രാവിലെ 10ന് കവി മുരുകന്‍ കാട്ടാക്കട പദ്ധതി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജി.സ്റ്റീഫന്‍ അധ്യക്ഷനാകും. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനവകുപ്പും അക്കാദമി ഫോര്‍ മൌണ്ടനിയറിങ് ആന്‍ഡ് അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത് .

More Citizen News - Thiruvananthapuram