തേമ്പാമൂട് ജങ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

Posted on: 08 Sep 2015വെഞ്ഞാറമൂട്: പുല്ലമ്പാറ ഗ്രാമപ്പഞ്ചായത്ത് തേമ്പാമൂട് ജങ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഡോ. എ.സമ്പത്ത് എം.പി. നിര്‍വഹിച്ചു. എം.പി.യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് 5.70 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക എല്‍.ഇ.ഡി. ഘടിപ്പിച്ച ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
ചടങ്ങില്‍ പുല്ലമ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ചുള്ളാളം രാജന്‍ അധ്യക്ഷനായി. തലേക്കുന്നില്‍ ബഷീര്‍, പഞ്ചായത്ത് മെമ്പര്‍ സി.എ.രാജേഷ്, സുല്‍ഫീക്കര്‍, തേമ്പാമൂട് ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram