കാര്‍ഷിക പ്രദര്‍ശന വിപണനമേള നടത്തി

Posted on: 08 Sep 2015കന്യാകുളങ്ങര: ഓണാഘോഷത്തോടനുബന്ധിച്ച് കന്യാകുളങ്ങര ഗവ. ഗേള്‍സ് എച്ച്.എസ്.എസ്സില്‍ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക പ്രദര്‍ശന വിപണനമേളയും ഒപ്പം 'കൂട്ടുകാരിയ്‌ക്കൊരു നാടന്‍ പച്ചക്കറി' എന്ന ഒരു സൗഹൃദ കൂട്ടായ്മയും സംഘടിപ്പിച്ചു. ജൈവകൃഷി ബോധവത്കരണത്തിനും കുട്ടികളില്‍ കാര്‍ഷികാഭിരുചി വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് മേള സംഘടിപ്പിച്ചത്.
എല്ലാ കുട്ടികളും സ്വന്തം വീടുകളില്‍ കൃഷി ചെയ്തുണ്ടാക്കിയ നാടന്‍ പച്ചക്കറികള്‍ കൂട്ടുകാര്‍ക്ക് സമ്മാനിച്ചു. സ്‌കൂളില്‍ നിന്നും മാതൃഭൂമിയില്‍ നിന്നും വിതരണം ചെയ്ത വിത്തുകളാണ് കുട്ടികള്‍ കൃഷി ചെയ്യുന്നത്. ഇതില്‍ നിന്നുള്ള വിളകളാണ് പ്രദര്‍ശനത്തിന് എത്തിച്ചത്. ഇപ്പോള്‍ കുട്ടികള്‍ മത്സരാടിസ്ഥാനത്തില്‍ ക്ലാസ് തലത്തിലും കൃഷി ചെയ്യുന്നുണ്ട്. പ്രഥമാധ്യാപകന്‍ കെ.സിയാദ്, പി.ടി.എ. അംഗങ്ങള്‍, സീനിയര്‍ അസിസ്റ്റന്റ് എല്‍.ജി.ഇന്ദു, അധ്യാപകരായ പി.രാജു, അബ്ദുല്‍ ഹക്കീം, സ്റ്റാഫ് സെക്രട്ടറി അനില്‍കുമാര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എസ്.ഷീന എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.

More Citizen News - Thiruvananthapuram