കരയോഗം വാര്‍ഷികം

Posted on: 08 Sep 2015കുറ്റിച്ചല്‍: പച്ചക്കാട് എന്‍.എസ്.എസ്. കരയോഗം വാര്‍ഷികവും കുടുംബസംഗമവും കാട്ടാക്കട താലൂക്ക് യൂണിയന്‍ സെക്രട്ടറി എം.സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി.സുകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ആധ്യാത്മിക പഠന കേന്ദ്രത്തെ കുറിച്ച് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി.വി.ഹരി ക്ലാസെടുത്തു.
എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അവാര്‍ഡുകളും നല്‍കി. മേഖല കണ്‍വീനര്‍ വി.വിവേകാനന്ദന്‍ നായര്‍, സെക്രട്ടറി എസ്.ഗോവിന്ദന്‍കുട്ടി നായര്‍, ട്രഷറര്‍ കെ.രാജീവ്, വനിത സംഘം പ്രസിഡന്റ് എസ്.മിനികുമാരി എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram