ഇളമ്പ സ്‌കൂള്‍ റോഡ് നന്നാക്കാന്‍ നടപടികളില്ല

Posted on: 08 Sep 2015ആറ്റിങ്ങല്‍: പൊയ്കമുക്ക് ജങ്ഷനില്‍ നിന്ന് ഇളമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള റോഡ് തകര്‍ന്നു. കുഴികളും ചെളിക്കെട്ടും നിറഞ്ഞറോഡില്‍ നടന്നുപോകാന്‍ പോലും കഴിയില്ല. റോഡ് നന്നാക്കണമെന്ന് നാട്ടുകാര്‍ പല തവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ യാതൊരു നടപടിയും എടുത്തിട്ടില്ല.
ഇളമ്പ സ്‌കൂളിലേക്ക് പോകാനുള്ള പ്രധാന വഴിയാണിത്. ചിറയിന്‍കീഴ് മണ്ഡലത്തിലെ ഏറ്റവും മികച്ച എല്‍.പി.സ്‌കൂളിനുള്ള പുരസ്‌കാരം നേടിയ സ്‌കൂളാണ് ഇളമ്പ എല്‍.പി.എസ്. റോഡിലെ ചെളി വെള്ളത്തിലൂടെ നടന്നുവേണം ഇവിടേക്ക് വിദ്യാര്‍ഥികള്‍ പോകേണ്ടത്.
മുദാക്കല്‍ പഞ്ചാത്തിന്റെ അധീനതയിലുള്ള റോഡാണിത്. റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി. പാറ കയറ്റിയ ടിപ്പര്‍ ലോറികള്‍ ഇതുവഴി സഞ്ചാരം നടത്തുന്നുണ്ട്. റോഡ് തകരാനുള്ള പ്രധാന കാരണമിതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മഴ പെയ്തു കഴിഞ്ഞാല്‍ റോഡില്‍ കാല് കുത്താന്‍ പറ്റാത്ത അവസ്ഥയാണ്. അടിയന്തരമായി റോഡ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

More Citizen News - Thiruvananthapuram