വഞ്ചിയൂര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു

Posted on: 08 Sep 2015തിരുവനന്തപുരം: മാതൃഭൂമി ഗൃഹലക്ഷ്മിവേദി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ വഞ്ചിയൂര്‍ ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണക്കോടികള്‍ വിതരണം ചെയ്തു. എ.എസ്. ഫാര്‍മസ്യൂട്ടിക്കല്‍സ് മാനേജിങ് ഡയറക്ടര്‍ ജി. അജന്‍ ശാസ്തമംഗലം, കോണ്‍ഗ്രസ് നേതാവ് ശാസ്തമംഗലം മോഹനന്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്തത്.
ഗൃഹലക്ഷ്മി വേദിയുടെ ഓണാഘോഷപരിപാടികളുടെ ഭാഗമായാണ് കുട്ടികള്‍ക്ക് ഓണക്കോടികള്‍ നല്‍കിയത്. എ.എസ്. ഫാര്‍മസ്യൂട്ടിക്കല്‍സ് എം.ഡി. അജന്‍ ശാസ്തമംഗലമാണ് ഓണക്കോടികള്‍ സ്‌പോണ്‍സര്‍ ചെയ്തത്. നേരത്തേ കുട്ടികളുമൊത്ത് ഓണസദ്യയും ഓണാഘോഷപരിപാടികളും ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു.
മാതൃഭൂമി ബ്യൂറോ ചീഫ് ജി. ശേഖരന്‍നായര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എ.ജി. പ്രഭാദേവി, ഗൃഹലക്ഷ്മി വേദി ജില്ലാപ്രസിഡന്റ് എം.പി. പ്രസന്നകുമാരി, സെക്രട്ടറി പി. രോഹിണി, അധ്യാപകന്‍ ചന്ദ്രബാബു തുടങ്ങിയവര്‍ പങ്കെടുത്തു.


More Citizen News - Thiruvananthapuram