ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച സ്ത്രീയുടെ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്തു

Posted on: 08 Sep 2015വെഞ്ഞാറമൂട്: ഭര്‍ത്താവിനൊപ്പം ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന് യാത്രചെയ്യുകയായിരുന്ന ചെമ്പഴന്തി മോഹനവിലാസത്തില്‍ ഗിരിജയുടെ സ്വര്‍ണമാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്തു. തൈക്കാട് -കഴക്കൂട്ടംെൈ ബപാസില്‍ വേളാവൂരില്‍ െവച്ചായിരുന്നു സംഭവം. ഒന്നരപ്പന്റെ മാലയാണ് രണ്ടംഗസംഘം പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടത്. ദമ്പതിമാര്‍ ബഹളം െവയ്ക്കുന്നതിനിടെ മോഷ്ടാക്കള്‍ അമിതവേഗത്തില്‍ ബൈക്കോടിച്ച് രക്ഷപ്പെട്ടു.
ഒരാഴ്ചമുമ്പ് ഇതിനടുത്ത് പെട്രോള്‍ പമ്പിനു സമീപം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകയുടെ മൂന്നുപവന്റെ മാലപൊട്ടിച്ചെടുത്ത് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഇത്തരത്തില്‍ ബൈക്കിലെത്തിയ സംഘം പത്തുപേരുടെ മാലപൊട്ടിച്ച് രക്ഷപ്പെട്ടു. ഇതുവരെയായിട്ടും പോലീസിന് ഒരു കേസിലെ പ്രതിയെപ്പോലും പിടിക്കാനായില്ല.

More Citizen News - Thiruvananthapuram