ജില്ലയില്‍ സി.പി.എം. അക്രമം അഴിച്ചുവിടുന്നു- ബി.ജെ.പി.

Posted on: 08 Sep 2015



തിരുവനന്തപുരം: തലസ്ഥാനജില്ലയില്‍ സി.പി.എം. വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ബി.ജെ.പി. ആരോപിച്ചു. നൂറുകണക്കിന് സി.പി.എം. പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ട് ബി.ജെ.പി. യില്‍ ചേരുന്നതിലുള്ള അരിശമാണ് അക്രമത്തിനു പിന്നിലെന്ന് ബി.ജെ.പി. ജില്ലാപ്രസിഡന്റ് എസ്. സുരേഷ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. സംഭവങ്ങളില്‍ വി.ശിവന്‍കുട്ടി എം.എല്‍.എ.യ്ക്ക് പങ്കുണ്ടെന്ന് ബി.ജെ.പി. ആരോപിച്ചു.
കൈമനം വാഹന ഷോറും തകര്‍ക്കല്‍, ആറ്റിപ്ര അരശുമൂട് സി.ഐ.ടി.യു ഓഫീസ് തീയിടല്‍, പാളയം എ.കെ.ജി. സെന്ററിന് സമീപം ബാലഗോകുലത്തിന്റെ ഉറിയടി തടയാനുള്ള ശ്രമം തുടങ്ങിയ സംഭവങ്ങള്‍ സി.പി. എം. ബോധപൂര്‍വം സൃഷ്ടിച്ചതാണ്.
കൈമനം വാഹന ഷോറും തകര്‍ത്തത് സി.പി. എമ്മാണെന്നും തുടര്‍ന്ന് സമരനാടകം നടത്തി അക്രമത്തിന്റെ ഉത്തരവാദിത്വം ആര്‍.എസ്.എസിന്റെയും ബി.ജെ.പി.യുടെയും പുറത്ത് ചാരുകയായിരുന്നുവെന്നും സുരേഷ് ആരോപിച്ചു. എം.എല്‍.എ.യുടെ ഫോണ്‍േകാള്‍ലിസ്റ്റ് പരിശോധിക്കുകയും ഷോറൂമിലെയും സമീപത്തുള്ള സ്ഥാപനങ്ങളിലേയും കാമറകള്‍ പരിശോധിക്കുകയും ചെയ്താല്‍ യഥാര്‍ത്ഥ അക്രമികളെ അറസ്റ്റ് ചെയ്യാന്‍ കഴിയും. പോലീസ് ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും സുരേഷ് ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram