പൊത്തിലൊളിച്ച മൂര്‍ഖനെ എസ്.ഐ. പിടികൂടി

Posted on: 08 Sep 2015വട്ടിയൂര്‍ക്കാവ്: പൊത്തിലൊളിച്ച മൂര്‍ഖന്‍പാമ്പിനെ വട്ടിയൂര്‍ക്കാവ് എസ്.ഐ. അനൂപ് ആര്‍.ചന്ദ്രന്‍ പിടികൂടി. തൊഴുവന്‍കോട് ബംഗ്ലാവിളയ്ക്ക് സമീപം ആളൊഴിഞ്ഞ പുരയിടത്തിലാണ് പത്തടിയോളം നീളം വരുന്ന മൂര്‍ഖനെ കണ്ടെത്തിയത്. സമീപത്തെ കുളത്തില്‍ മീന്‍ പിടിക്കാന്‍ വന്നവരാണ് മൂര്‍ഖന്‍പാമ്പിനെ കണ്ടത്. വിവരമറിഞ്ഞെത്തിയ കാഞ്ഞിരംപാറ വാര്‍ഡ് കൗണ്‍സിലര്‍ എസ്.വസന്തകുമാരി പോലീസില്‍ വിവരമറിയിച്ചു. എസ്.ഐ.യും സംഘവുമെത്തിയതോടെ നാട്ടുകാരും കൂടി. മാളത്തിലൊളിച്ച പാമ്പിന്റെ വാലില്‍ തൂക്കി പുറത്തേക്ക് വലിച്ചെടുത്തു. പിന്നീട് വടികൊണ്ട് തലയില്‍ പിടിച്ച് ചാക്കിനുള്ളിലാക്കി.
പിടികൂടിയ പാമ്പിനെ വനം വകുപ്പധികൃതര്‍ക്ക് കൈമാറി.


More Citizen News - Thiruvananthapuram