കെ.എല്‍.01 ബി.വി. 1 ന് 4.95 ലക്ഷം

Posted on: 08 Sep 2015തിരുവനന്തപുരം: തിരുവനന്തപുരം ആര്‍.ടി.ഓഫീസിലെ പുതിയ വാഹന നമ്പര്‍ ശ്രേണിയിലെ കെ.എല്‍. 01 ബി.വി. 1 ന് അവകാശി എത്തിയത് 4.95 ലക്ഷം രൂപയ്ക്ക്. തിങ്കളാഴ്ച രാവിലെ നടന്ന ലേലത്തില്‍ തിരുവനന്തപുരം സ്വദേശിയായ വ്യവസായി ധന്യാ ബാബുവാണ് ബി.വി. സീരീസിലെ ആദ്യ നമ്പര്‍ സ്വന്തമാക്കിയത്. ഒന്നേകാല്‍ക്കോടി രൂപ വിലവരുന്ന ആഡംബരക്കാറായ പോര്‍ഷെയ്ക്കാണ് ഈ നമ്പര്‍ വാങ്ങിയത്.
ലേലത്തിലാണ് അവകാശിയെ ഉറപ്പിച്ചത്. നിരതദ്രവ്യമായി കെട്ടിവയ്ക്കുന്ന ഒരു ലക്ഷം രൂപയ്ക്ക് പുറമെ 3,95,000 രൂപയ്ക്കാണ് ലേലം അവസാനിച്ചത്. ഈ നമ്പരിനായി മൂന്നുപേര്‍ രംഗത്തുണ്ടായിരുന്നു. മുഹമ്മദ് സഗീര്‍ എന്നയാള്‍ 3,90,000 രൂപവരെ മുടക്കാന്‍ തയാറായിരുന്നു. പുറമെ ബി.വി. ശ്രേണിയിലെ 22 നമ്പരുകളുടെ ലേലവും നടന്നു. 10 ലക്ഷം രൂപ ലേത്തുകയായി ലഭിച്ചു. സീരീസിലെ ആദ്യ നമ്പറിനായി എട്ടുലക്ഷം രൂപവരെ മുടക്കിയ ചരിത്രം തിരുവനന്തപുരം ആര്‍.ടി. ഓഫീസിലുണ്ട്.

More Citizen News - Thiruvananthapuram