നെയ്യാറ്റിന്‍കര വെടിവെയ്പ് തിരുവിതാംകൂറിന്റെ ചരിത്രം ദീപ്തമാക്കി- വി.എസ്. അച്യുതാനന്ദന്‍

Posted on: 08 Sep 2015നെയ്യാറ്റിന്‍കര: ദേശീയ സ്വാതന്ത്ര്യസമരത്തിലേക്ക് തിരുവിതാംകൂര്‍ നടന്നുകയറിയത് നെയ്യാറ്റിന്‍കര വെടിവെയ്പിലൂടെയായിരുന്നെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര വെടിവെയ്പില്‍ രക്തസാക്ഷിത്വം വരിച്ച വീരരാഘവന്റെ സ്മരണയ്ക്കായി നഗരസഭ അത്താഴമംഗലത്ത് നിര്‍മിച്ച സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവിതാംകൂറിന്റെ ചരിത്രം ദീപ്തമാക്കിയ സമരമാണ് നെയ്യാറ്റിന്‍കരയില്‍ നടന്നത്. വീരരാഘവനുള്‍പ്പെടെയുള്ളവരുടെ രക്തസാക്ഷിത്വം സ്വാതന്ത്ര്യസമരപോരാട്ടങ്ങള്‍ക്ക് ആവേശമായി.
നഗരസഭ ചെയര്‍മാന്‍ എസ്.എസ്. ജയകുമാര്‍ അധ്യക്ഷനായി. വീരരാഘവന്റെ മകള്‍ പുഷ്പാമ്മയെ വി.എസ്. അച്യുതാനന്ദന്‍ ആദരിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍.എസ്. ഷീല, കൗണ്‍സിലര്‍മാരായ ജി. സോമശേഖരന്‍നായര്‍, കെ.കെ. ഷിബു, ജി. സുമകുമാരി, കെ. ആന്‍സലന്‍, ജില്ലാ പഞ്ചായത്ത് അംഗം വി. രാജേന്ദ്രന്‍, സി.കെ. ഹരീന്ദ്രന്‍, ആര്‍.എസ്. രജനി, എസ്. വിജയകുമാരന്‍നായര്‍, എസ്.കെ. ജയചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram