ത്രീ ടയര്‍ ഇന്‍ഡക്ഷന്‍ പ്രോഗ്രാം

Posted on: 08 Sep 2015തിരുവനന്തപുരം: അറിവിന്റെ ആഗോളമേഖലയില്‍ വിശാല കാഴ്ചപ്പാടും വീക്ഷണവുമുള്ളവരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ.പി.കെ.രാധാകൃഷ്ണന്‍ പറഞ്ഞു. പി.ജി.വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള ത്രീ ടയര്‍ ഇന്‍ഡക്ഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പ്രൊഫ. ഉമ്മന്‍ വി.ഉമ്മന്‍, പ്രൊഫ. എന്‍.കെ.ജയകുമാര്‍, പ്രൊഫ. എ.ജമീല ബീഗം തുടങ്ങിയവര്‍ പ്രസംഗിച്ചു. സര്‍വകലാശാല അധ്യാപകര്‍ സംയുക്തമായി നടത്തിയ എസ്.എന്‍.എ.പി. പ്രസന്റേഷന്‍ നടന്നു. രജിസ്ട്രാര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ.അച്യുത് ശങ്കര്‍ എസ്.നായര്‍, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ.പി.എം.രാധാമണി, ഡോ.ഗിരീഷ് കുമാര്‍ ആര്‍, ഡോ.ആര്‍.ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram