അഭിഭാഷക കമ്മിഷനെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ കേസെടുത്തു

Posted on: 08 Sep 2015തിരുവനന്തപുരം: ലോകായുക്തയുടെ അഭിഭാഷക കമ്മിഷനെയും സംഘത്തെയും മര്‍ദിച്ച് കേസ് ചാര്‍ജ് ചെയ്ത എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. കുമിളി സി.ഐ. അര്‍ഷാദ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, പോലീസുകാരായ സഞ്ജയ് കുട്ടപ്പന്‍, തോമസ്, ജയമോഹന്‍, സുനില്‍കുമാര്‍, രാജുമാത്യു, രാധാകൃഷ്ണന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
ലോകായുക്ത നിര്‍ദേശപ്രകാരം കോട്ടയം എ.ആര്‍. ക്യാമ്പില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് അഭിഭാഷകര്‍ പ്രതികളെ തിരിച്ചറിഞ്ഞത്.

More Citizen News - Thiruvananthapuram