നഴ്‌സസ് യൂണിയന്റെ കൂട്ടഉപവാസം

Posted on: 08 Sep 2015തിരുവനന്തപുരം: കേരള ഗവ. നഴ്‌സസ് യൂണിയന്‍ 10 ന് സെക്രട്ടേറിയറ്റ് നടയില്‍ കൂട്ടഉപവാസം നടത്തും. യൂണിയന്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. യൂണിഫോം അലവന്‍സ് വര്‍ധിപ്പിക്കുക, പി.എസ്.സി. വഴി നിയമനം ത്വരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
കണ്‍വെന്‍ഷന്‍ നഴ്‌സസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് അനില യു. ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സന്തോഷ് കെ.എസ്, ആശ എല്‍, പ്രസന്നകുമാരി, ഷൈനി ടി.എസ്. എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram