കോണ്‍ഗ്രസ് ജില്ലയില്‍ ജനസന്ദര്‍ശന യാത്ര നടത്തും

Posted on: 08 Sep 2015തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വികസന സന്ദേശം ജനങ്ങളിലെത്തിക്കാനും തദ്ദേശഭരണ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.കരകുളം കൃഷ്ണപിള്ള നയിക്കുന്ന 'ജനസന്ദര്‍ശനയാത്ര' 28, 29, 30 ഒക്ടോബര്‍ 1, 2 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. 28ന് രാവിലെ 9ന് പാളയം കണ്ണിമാറാ മാര്‍ക്കറ്റ് ജങ്ഷനില്‍ നിന്നാരംഭിക്കുന്ന 'ജനസന്ദര്‍ശനയാത്ര' ഒക്ടോബര്‍ 2ന് വിഴിഞ്ഞത്ത് സമാപിക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഒക്ടോബര്‍ 2ന് വൈകുന്നേരം 6ന് വിഴിഞ്ഞത്ത് നടക്കുന്ന സമാപന സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും.
ജനസന്ദര്‍ശന പരിപാടിയുടെ വിജയത്തിനായി സപ്തംബര്‍ 9ന് രാവിലെ ബ്ലോക്ക് / മണ്ഡലം പ്രസിഡന്റുമാരുടെ സംയുക്ത യോഗം ചേരും. 10ന് ജില്ലയിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെയും 11, 12 തീയതികളില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുെടയും നേതൃയോഗങ്ങളും നടക്കും.

More Citizen News - Thiruvananthapuram