വീട്ടില്‍നിന്ന് രണ്ടുപവന്റെ മാലയും റബ്ബര്‍ ഷീറ്റും കവര്‍ന്നു

Posted on: 08 Sep 2015മാറനല്ലൂര്‍: വീട്ടില്‍ ഉറക്കത്തിലായിരുന്ന സ്ത്രീയുടെ കഴുത്തില്‍ കിടന്ന രണ്ട് പവന്റെ സ്വര്‍ണമാലയും മുറിയില്‍ സൂക്ഷിച്ചിരുന്ന 90 റബ്ബര്‍ ഷീറ്റും കവര്‍ന്നു. മാറനല്ലൂര്‍ നവോദയാ ലെയ്ന്‍ ചുമടുതാങ്ങിവിള ഷാജിന്‍ ജോസഫിന്റെ വീട്ടിലാണ് തിങ്കളാഴ്ച വെളുപ്പിന് മോഷണം നടന്നത്. ഷാജിന്റെ അമ്മ കമലമ്മ(65)യുടെ മാലയാണ് നഷ്ടപ്പെട്ടത്. ഇവരുടെ വീട്ടിന്റെ ജനലില്‍ പാളിയോ ഇടക്കമ്പികളോ ഇല്ലായിരുന്നു. ഇതുവഴിയാണ് മോഷ്ടാവ് അകത്തു കടന്നതെന്നും പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും തെളിവെടുപ്പ് നടത്തി.

More Citizen News - Thiruvananthapuram