അധ്യാപകദിനമാചരിച്ചു

Posted on: 08 Sep 2015വെള്ളറട: ഉണ്ടന്‍കോട് സെന്റ് ജോണ്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റ് പ്രവര്‍ത്തകര്‍ അധ്യാപകദിനാചരണം നടത്തി. നഴ്‌സറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള 160ഓളം കുട്ടികള്‍ അധ്യാപകരായി. എന്‍.എസ്.എസ്. വളന്റിയര്‍മാര്‍ പൂക്കളും പേനയും ആശംസാകാര്‍ഡുകളും മധുരവും നല്‍കി ഇവരെ ക്ലാസ്മുറികളിലേക്ക് ആനയിച്ചു. സഹപാഠികളെ പഠിതാക്കളാക്കി ക്ലാസ്സെടുത്തത് കുട്ടികള്‍ക്ക് പുതിയ അനുഭവമായി.
പ്രിന്‍സിപ്പല്‍ എം.യേശുദാസന്‍, ഹെഡ്മിസ്ട്രസ് ജെ.അനിത, ഫാ.ജോണി, കെ.ലോറന്‍സ്, ജെ.ബിജുകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram