ജനകീയ പ്രതിഷേധം നടത്തും - ഹിന്ദു ഐക്യവേദി

Posted on: 08 Sep 2015തിരുവനന്തപുരം: സി.പി.എം. ഘോഷയാത്രയില്‍ ശ്രീനാരായണഗുരുദേവനെ അവഹേളിച്ചതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാന്‍ ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
പ്രതിഷേധ പരിപാടികളുടെ ഭാഗമായി താലൂക്ക് കേന്ദ്രങ്ങളിലും പ്രധാന ടൗണുകളിലും പ്രതിഷേധ പ്രകടനങ്ങളും േയാഗങ്ങളും സംഘടിപ്പിക്കും.
കേരള നവോത്ഥാനത്തിന് ദിശാബോധം നല്‍കിയ ഗുരുദേവനെ അവഹേളിച്ചതിലൂടെ ശ്രീനാരായണീയരെ മാത്രമല്ല, കേരളീയ സമൂഹത്തെ ഒന്നടങ്കം സി.പി.എം. നേതൃത്വം അവഹേളിച്ചിരിക്കുകയാണെന്ന് ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ഇ.എസ്.ബിജു ആരോപിച്ചു.

More Citizen News - Thiruvananthapuram