ചട്ടമ്പിസ്വാമി പുരസ്‌കാരവും കൃഷ്ണായന പുരസ്‌കാരവും നല്‍കി

Posted on: 08 Sep 2015തിരുവനന്തപുരം: ചട്ടമ്പിസ്വാമിയുടെ 162-ാമത് ജയന്തി ആഘോഷത്തോടനുബന്ധിച്ച് ഹേമലതാസ്മാരക ചട്ടമ്പിസ്വാമി പുരസ്‌കാരം സമര്‍പ്പിച്ചു. ഗീതാലയം ഗീതാകൃഷ്ണന്‍ രചിച്ച 'ശ്രീ ചട്ടമ്പിസ്വാമികള്‍ - നവകേരളത്തിന്റെ പിതാമഹന്‍' എന്ന ഗ്രന്ഥത്തിനാണ് പുരസ്‌കാരം. 11,111 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. കെ.ഹരിദാസ്ജിക്ക് 'നാരായണീയം' വ്യാഖ്യാനത്തിന് കൃഷ്ണായന പുരസ്‌കാരവും നല്‍കി. 5,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ അവാര്‍ഡ്. ആറ്റുകാല്‍ ക്ഷേത്രപരിസരത്ത് ചേര്‍ന്ന യോഗത്തില്‍ മന്ത്രി വി.എസ്.ശിവകുമാര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. അഭേദാശ്രമം മഠാധിപതി അംബികാനന്ദജി മുഖ്യപ്രഭാഷണം നടത്തി.
ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായി.

More Citizen News - Thiruvananthapuram