കുലശേഖരത്ത് മരം മുറിഞ്ഞുവീണ് വീട് തകര്‍ന്നു; ഒരാള്‍ക്ക് ഗുരുതരപരിക്ക്‌

Posted on: 08 Sep 2015
കുലശേഖരം:
തുമ്പകോടിനടുത്ത് അലക്‌സാണ്ടര്‍പുരം എം.ജി.ആര്‍. നഗറില്‍ മരം മുറിഞ്ഞുവീണ് വീട് തകര്‍ന്നു. ഗൃഹനാഥന് പരിക്കേറ്റു.
അരശ് റബ്ബര്‍ കോര്‍പ്പറേഷനിലെ ജീവനക്കാരന്‍ ബാബുവിന്റെ വീട്ടില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് സംഭവം. വീടിനകത്ത് ഊണ് കഴിച്ചുകൊണ്ടിരുന്ന ബാബുവിന് മരം വീണ് തലയ്ക്കും കാലിനും ഗുരുതരപരിക്കേറ്റു.
സര്‍ക്കാര്‍ ഭൂമിയിലെ മുക്കംപാല മരമാണ് ചെറിയ കാറ്റത്ത് മുറിഞ്ഞുവീണത്. വീട്ടിലെ ആസ്‌ബെസ്റ്റോസ് മേല്‍ക്കൂരയും ചുമരും ഭൂരിഭാഗം തകര്‍ന്നു. വീടിനുള്ളിലെ ടി.വി., അലമാര തുടങ്ങിയ സാധനങ്ങള്‍ തകര്‍ന്നു. വീടിന് പുറത്ത്‌ െവച്ചിരുന്ന ബൈക്കിനും കേടുപാടുണ്ടായി.
മരം മുറിഞ്ഞുവീഴുമ്പോള്‍ അടുക്കളയ്ക്കകത്ത് ഉണ്ടായിരുന്ന ബാബുവിന്റെ ഭാര്യ ശാലിനിയും എട്ട് വയസുകാരന്‍ മകനും ഓടി രക്ഷപ്പെട്ടു.

More Citizen News - Thiruvananthapuram