മുട്ടട ഹോളിക്രോസ് പള്ളിയില്‍ തിരുനാളിന് കൊടിയേറി

Posted on: 07 Sep 2015തിരുവനന്തപുരം: മുട്ടട ഹോളിക്രോസ് ദേവാലയത്തിലെ വിശുദ്ധ കുരിശിന്റെ മഹത്ത്വീകരണ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. കെ.എല്‍.ക്രിസ്റ്റഫര്‍ കാര്‍മികത്വം വഹിച്ചു. ഫാ. പോള്‍ പഴങ്ങാട്ട് സന്നിഹിതനായിരുന്നു.
11 വരെ വൈകീട്ട് അഞ്ച് മുതല്‍ ജപമാല, വിശുദ്ധ കുരിശിന്റെ നൊവേന, ദിവ്യബലി എന്നിവയുണ്ടാകും. 9 മുതല്‍ 11 വരെ വൈകീട്ട് അഞ്ചിന് നവീകരണധ്യാനം. 12ന് രാത്രി ഏഴിന് പ്രദക്ഷിണം. 13ന് വചന പ്രഘോഷണം. 14ന് വൈകീട്ട് 6.30ന് കൃതജ്ഞതാബലി, ദിവ്യബലി, കൊടിയിറക്ക്.

More Citizen News - Thiruvananthapuram