സി.ഐ.ടി.യു. യൂണിയന്‍ ഓഫീസ് കത്തി നശിച്ചു

Posted on: 07 Sep 2015കഴക്കൂട്ടം : കുളത്തൂരിന് സമീപം അരശുംമൂട് ജങ്ഷനിലുള്ള സി.ഐ.ടി.യു.വിന്റെ യൂണിയന്‍ ഓഫീസ് കത്തിനശിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടുകൂടിയായിരുന്നു സംഭവം. ഓഫീസിലുണ്ടായിരുന്ന ഫര്‍ണിച്ചറും തൊഴിലാളികളുടെ യൂണിഫോമുകളും പൂര്‍ണമായും കത്തിനശിച്ചു. മഴയുണ്ടായിരുന്നതിനാല്‍ അടുത്തുള്ള മറ്റ് കടകളിലേക്ക് തീ പടരാതിരുന്നത് വന്‍ അപകടം ഒഴിവാക്കി.
പെട്രോള്‍ ഒഴിച്ചാകാം കത്തിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മുമ്പ് ഈ ഓഫീസിനുനേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് യൂണിയന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകീട്ട് 5ന് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ അരശുംമൂട്ടില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തും. കഴക്കൂട്ടം എസ്.ഐ. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

More Citizen News - Thiruvananthapuram